Kandalum Kalvariyil

Manorama Music, Traditional

കണ്ടാലും കാൽവറിയിൽ
കുരിശിൽ ശിരസ്സതും ചാഞ്ഞു പരൻ
കണ്ടീടുക പ്രിയനേ നിനക്കായ്
തൂങ്ങിടുന്നു മൂന്നാണികളിൽ

ശിരസ്സിൽ മുൾമുടി അണിഞ്ഞവനായ്
ഹൃദയം നിന്ദയാൽ തകർന്നവനായ്
വേദനയാലേറ്റം വലഞ്ഞവനായ്
തൻ ജീവനെ വെടിയുന്നു സ്വയം നിനക്കായ്;-

ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട
കളങ്കമില്ല ദൈവകുഞ്ഞാടിതാ
ലോകത്തിൻ പാപങ്ങൾ ചുമന്നുകൊണ്ട്
വാനിനും ഭൂവിനും മദ്ധ്യേ തൂങ്ങിടുന്നു;-

സമൃദ്ധിയായ് ജീവജലം തരുവാൻ
പാനീയയാഗമായ്ത്തീർന്നു വന്ന്
കയ്പുനീർ ദാഹത്തിനേകീടവേ
നിനക്കായവനായതും പാനം ചെയ്തു;-

പാതകർക്കായ് ക്ഷമ യാചിച്ചവൻ
പാതകലോകം വെടിഞ്ഞിടുമ്പോൾ
നിവൃത്തിയായ് സകലമെന്നോതിയഹോ
സ്വന്ത പ്രാണൻ പിതാവിനെയേൽപ്പിക്കുന്നു;-

തൻതിരുമേനി തകർന്നതിനാൽ
തങ്കനിണം ചിന്തിയായതിനാൽ
നിൻവിലയല്ലോ നൽകിയവൻ
നിന്നെ സ്വർഗ്ഗീയ സമ്പൂർണ്ണനാക്കിടുവാൻ

Other artists of Pop rock